ഡൊണാൾഡ് ട്രംപിന് നൊബേൽ നാമനിർദേശം; അമ്പരപ്പോടെ ലോകം

By Desk Reporter, Malabar News
Donald Trump_2020 Sep 09

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിനെ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റിയൻ ട്രൈബിംഗ് ആണ് ട്രംപിനെ വിഖ്യാതമായ അവാർഡിന് നാമനിർദേശം ചെയ്തത്. ഇസ്രായേൽ-യുഎഇ കരാറിനു മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് ട്രംപിനെ തേടി നേട്ടമെത്തിയത്.

ആഗോളതലത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ട്രംപ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രൈബിംഗ് വ്യക്തമാക്കി. പുരസ്‌കാരത്തിന് അപേക്ഷിച്ച മറ്റു പലരെക്കാളും മുകളിലാണ് ട്രംപ് എന്നും മറ്റാരേക്കാളും കൂടുതൽ സമാധാന ശ്രമങ്ങൾ നടത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും ട്രൈബിംഗ് പറയുന്നു.

കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഇല്ലാതാക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾ മികച്ചതാണെന്ന് ട്രൈബിംഗ് ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE