‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെല്‍ഹി: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ മോദിക്കെതിരെ പ്രതികരിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജനാധിപത്യം ചുട്ടെരിക്കാന്‍ മോദിയുടെ ‘പ്രണ്ട്’ തന്റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോള്‍ ഒരുതവണ കൂടി ട്രംപിന് അധികാരം നല്‍കൂ എന്ന മോദിയുടെ നിലവിളി നാം മറക്കരുത് എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം. ‘ഹൗഡി മോഡി’ പരിപാടിക്കിടെ ട്രംപിന് വേണ്ടി നടത്തിയ ‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍‘ കാമ്പയിനെ ഓര്‍മിപ്പിച്ചാണ് ഭൂഷന്റെ ട്വീറ്റ്.

‘അമേരിക്കന്‍ പാര്‍ലമെന്റിനെ ആക്രമിക്കാനും ജനാധിപത്യം ചുട്ടെരിക്കാനും മോദിയുടെ പ്രണ്ട് ഡോലാന്‍ ട്രംപ് തന്റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോള്‍, മോദിയുടെ ‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന നിലവിളി നാം ഒരിക്കലും മറക്കരുത്. ഒരു തൂവല്‍ പക്ഷികള്‍.’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

 ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. സംഭവത്തിനിടെ ട്രംപ് അനുകൂലികളിൽ ഒരാള്‍ക്ക് വെടിയേറ്റതായും ഇയാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Read also: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE