സത്യപ്രതിജ്‌ഞ; ചടങ്ങുകൾ ആഘോഷമാക്കി കോവിഡ് പരത്തരുതെന്ന് ഡോ. എസ്എസ് ലാൽ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായി നടത്തണമെന്ന് കഴക്കൂട്ടത്തെ കോൺഗ്രസ് സ്‌ഥാനാർഥി ആയിരുന്ന ഡോ. എസ്‌എസ്‌ ലാൽ. സംസ്‌ഥാനത്ത്‌ ഭരണമാണ് വേണ്ടതെന്നും അതിന് ലളിതമായ സത്യപ്രതിജ്‌ഞാ ചടങ്ങുകൾ മതിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സത്യപ്രതിജ്‌ഞ സെൻട്രൽ സ്‌റ്റേഡിയത്തിൽ ആഘോഷമാക്കി നടത്താനുള്ള ശ്രമങ്ങൾ ജനവിരുദ്ധമാണ്. കോവിഡ് വ്യാപകമായി പടർന്ന് എല്ലായിടത്തും മരണങ്ങൾ സംഭവിക്കുകയാണ്. സർക്കാരിന് നാട്ടുകാരോടാണ് കടപ്പാടെങ്കിൽ ആഘോഷ ആഭാസത്തിന് കൂട്ടുനിൽക്കരുതെന്നും ലാൽ ആവശ്യപ്പെട്ടു.

‘തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കൾ ശ്‌മശാനങ്ങളിൽ കാത്തുനിൽക്കുകയാണ്. കേരളം ഒരു മരണവീടാണ്, ഇവിടെ ആഘോഷം നടത്തരുത്’- അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മഴ കനക്കുന്നു; തെക്കൻ ജില്ലകളിൽ പിൻവലിച്ച റെഡ് അലർട് വീണ്ടും പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE