സംസ്‌ഥാനത്ത് മങ്കിപോക്‌സ് ബാധിതൻ സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി

By Team Member, Malabar News
Driver Of The Car Which Used To Travel By Monkeypox Patient Found
Ajwa Travels

കൊല്ലം: ജില്ലയിൽ മങ്കിപോക്‌സ് ബാധിച്ച രോഗി സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കാർ ഡ്രൈവറെ കണ്ടെത്തിയത്. രോഗബാധിതനായ ആളുടെ സഹോദരൻ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഡ്രൈവറെ കണ്ടെത്തിയത്.

കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ടാക്‌സിയിലാണ് രോഗി എത്തിയത്. തുടർന്ന് പോലീസ് ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം നടത്തിയിരുന്നു. അതേസമയം രോഗിയുമായി സഞ്ചരിച്ച രണ്ട് ഓട്ടോ ഡ്രൈവര്‍മാരെയും ഇന്നലെ കണ്ടെത്തിയിരുന്നു.

രോഗിയുടെ വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവറെയും, ആശുപത്രിയില്‍ നിന്ന് കൊല്ലം ബസ് സ്‌റ്റാന്റിലേക്ക് പോയ ഡ്രൈവറെയുമാണ് ഇന്നലെ കണ്ടെത്തിയത്. ഇവർ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. കൂടാതെ നിലവിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മങ്കിപോക്‌സ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: ഡെൽഹിയിൽ ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് അഞ്ച് മരണം; രണ്ടുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE