സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നാളെ മുതല്‍ പ്രവർത്തിക്കാം

By Syndicated , Malabar News
driving schools in Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് സാഹചര്യത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്‌റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കാമെന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂര്‍ണമായി പാലിച്ചുകൊണ്ട് വേണം ടെസ്‌റ്റും പരിശീലനവും നടത്താനെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഒരു സമയം ഒരു പഠിതാവിനെ മാത്രമേ പരിശീലന വാഹനങ്ങളിൽ അനുവദിക്കുകയുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്‌ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്‌ഥലങ്ങളില്‍ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും ഡ്രൈവിംഗ് ടെസ്‌റ്റ് ആരംഭിക്കുക.

Read also: വാക്‌സിനേഷൻ; സംസ്‌ഥാനത്ത് 18 കഴിഞ്ഞ പകുതിയിലേറെ പേര്‍ക്കും ആദ്യ ഡോസ് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE