ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ

By News Desk, Malabar News
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ്‌ ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി ബിഎസ്‌എഫ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡ്രോണ്‍ കണ്ടത്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ വെളിച്ചം മിന്നിമായുന്നത് ബിഎസ്‌എഫ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

ജൂണ്‍ മുതല്‍ ജമ്മു കശ്‌മീരിന്റെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യം വ്യാപകമായി കണ്ടെത്തുന്നുണ്ട്. അതീവ സുരക്ഷയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍. ജമ്മു കശ്‌മീരിൽ പ്രാദേശികമായി പോലും ഡ്രോണുകള്‍ പറത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

അടുത്തിടെ കാലാചുക്കില്‍ ഒരു ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ജൂണില്‍ വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നതിന്റെ പശ്‌ചാത്തലത്തിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

Also Read: പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE