കുവൈത്തില്‍ ഇനി ഗതാഗത നിയമലംഘകരെ കുടുക്കാന്‍ ഡ്രോണുകളും

By Staff Reporter, Malabar News
MALABARNEWS-Drone
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണുകളുടെ സേവനം ഉപയോഗിക്കാന്‍ ട്രാഫിക് അതോറിറ്റി തീരുമാനം എടുത്തതായി റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാഫിക് പോലീസ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുകയും ഇവ വലിയ രീതിയില്‍ വിജയമാവുകയും ചെയ്‌തതായി അല്‍ ജാരിദ പത്രം റിപ്പോര്‍ട്ട് ചെയ്‌തു.

ആള്‍ക്കൂട്ടങ്ങള്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ എന്നിവ കണ്ടെത്താനാണ് ഡ്രോണുകളുടെ സഹായം തേടിയത്. ഈ ആഴ്‌ച ആദ്യം നടന്ന പരീക്ഷണത്തില്‍ അല്‍ വഫ്ര മേഖലയില്‍ മൂന്ന് സ്‌പോര്‍ട്‌സ് കാറുകള്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് കണ്ടെത്തി.

ഇത്തരം നിയമലംഘനങ്ങള്‍ തെളിവ് സഹിതം പിടികൂടാം എന്നതാണ് ഇതിന്റെ സവിശേഷത. ഇവര്‍ മൂന്ന് പേരും ഞായറാഴ്‍ച ട്രാഫിക് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാകും. ഡ്രോണുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കും.

Read Also: അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്‌ഥന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE