മുംബൈ: ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം, പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്.
ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്‌റ്റഡിയിലുള്ളത്. ആഡംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചു നല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്‌ഡ് നടക്കുകയാണ്.
ഈ റെയ്‌ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്‌റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെ മൂന്നുദിവസത്തേക്ക് എൻസിബി കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇതില്‍ സ്‌ഥിരമായി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളത് അര്‍ബാസ് മെര്‍ച്ചന്റിനാണ് എന്ന കണ്ടെത്തലിലാണ് എന്‍സിബി.
Read Also: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം