മയക്കുമരുന്ന് കടത്ത്; പരിശോധന ശക്‌തമാക്കി എക്‌സൈസ്; പുതിയ കൺട്രോൾ റൂം തുറന്നു

By News Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്‌പിരിറ്റ്‌, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്‍പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്‌തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്‌ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു.

മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി.എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്‍പത് വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും ഡ്രൈ ഡേയായതിനാല്‍ വന്‍തോതില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സ്‌റ്റോക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. അവ തടയുന്നതിന് പരിശോധന ശക്‌തമാക്കാന്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 4886 (0483 2734886)ല്‍ ബന്ധപ്പെട്ട് പരാതികള്‍ നല്‍കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളുമായും എക്‌സൈസ് റേഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ടും പരാതികള്‍ നല്‍കാം.

Also Read: പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE