പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ്; 15 മുതൽ പ്രാബല്യത്തിൽ

ദുബായിൽ നിന്ന് മെയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ ബോർഡിങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്‌സ്‌ നിർദ്ദേശം നൽകി. വേഗത്തിലും എളുപ്പത്തിലും ചെക്ക് ഇൻ ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതാണ് മൊബൈൽ ബോർഡിങ് പാസ്.

By Trainee Reporter, Malabar News
Staying abroad for more than six months; Dubai visa holders are not allowed to enter
Rep. Image
Ajwa Travels

ദുബായ്: പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ് എമിറേറ്റ്‌സ്‌. ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. ദുബായിൽ നിന്ന് മെയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ ബോർഡിങ് പാസ് ഉപയോഗിക്കണമെന്ന് എമിറേറ്റ്‌സ്‌ നിർദ്ദേശം നൽകി. വേഗത്തിലും എളുപ്പത്തിലും ചെക്ക് ഇൻ ചെയ്യാൻ യാത്രക്കാരെ സഹായിക്കുന്നതാണ് മൊബൈൽ ബോർഡിങ് പാസ്.

കൂടാതെ, പേപ്പർ വേസ്‌റ്റ് കുറക്കുകയും ചെയ്യാം. ടെർമിനലിന് മുന്നിലെത്തുന്ന യാത്രക്കാർക്ക് ഇ-മെയിൽ വഴിയോ മെസേജ് വഴിയോ മൊബൈൽ ബോഡിങ് പാസ് ലഭിക്കും. ഓൺലൈൻ ആയി ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് തങ്ങളുടെ ആപ്പിൾ വാലറ്റിലോ അല്ലെങ്കിൽ ഗൂഗിൾ വാലറ്റിലോ ബോർഡിങ് പാസ് ലഭ്യമാകും. എമിറേറ്റ്‌സ് ആപ്പിലും പാസ് ലഭ്യമാകും.

എയർപോർട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ മൊബൈൽ ബോർഡിങ് പാസിലെ ക്യൂആർ കോഡ് എമിറേറ്റ്‌സ് ഏജന്റുമാരോ എയർപോർട്ട് സ്‌റ്റാഫുകളോ സ്‌കാൻ ചെയ്യും. എന്നിരുന്നാലും ചില യാത്രക്കാർക്ക് പ്രിന്റ് ബോർഡിങ് പാസ് ആവശ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവർ, പ്രത്യേക സഹായം ആവശ്യം ഉള്ള ആളുകൾ, ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, യുഎസിലേക്കുള്ള യാത്രക്കാർ എന്നിവർക്ക് പ്രിന്റ് ബോർഡിങ് പാസ് വേണം.

അതേസമയം, മൊബൈൽ ബോർഡിങ് പാസ് എടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉള്ളവർക്ക് പ്രിന്റ് പാസ് ലഭിക്കും. മൊബൈൽ ഫോൺ ഇല്ലാത്ത/ പ്രവർത്തിക്കാത്തവർക്കും, മെസേജ് ഡെലിവറി താമസിക്കുക, വൈഫൈ/ഡാറ്റ ഉപയോഗിക്കാൻ സാധിക്കാത്ത അവസങ്ങളിലും പ്രിന്റ് ബോർഡിങ് പാസ് ലഭിക്കും.

Most Read: ക്‌ളിക്കുകൾക്ക് വേണ്ടിയുള്ള ‘വ്യാജ വാർത്തകൾ’ വർധിക്കുന്നു; തടയേണ്ട സർക്കാർ ഊർജം പകരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE