എയര്‍ ഇന്ത്യയുടെ വിലക്ക് നീക്കി

By Trainee Reporter, Malabar News
air india_Malabar News
Representational image
Ajwa Travels

ദുബായ്: എയര്‍ ഇന്ത്യക്ക് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഒക്ടോബർ രണ്ട് വരെ പ്രഖ്യാപിച്ച നിരോധനമാണ് നീക്കിയത്. വിലക്ക് നീങ്ങിയതോടെ നാളെ മുതല്‍ ഷെഡ്യൂള്‍ അനുസരിച്ച്, ദുബായിലേക്കും തിരിച്ചും എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്‌തു. ഇത്തരം വീഴ്‌ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്ന് തലങ്ങളായുള്ള പരിശോധന നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കോവിഡ് പോസിറ്റീവായ യാത്രക്കാര്‍ക്ക് വിമാനത്തില്‍ പ്രവേശന അനുമതി നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇ സര്‍ക്കാരിന്റെ നിയമം പ്രകാരം എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് നാലു ദിവസം മുന്‍പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തുകയും വേണം. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ചകളില്‍ കോവിഡ് പോസിറ്റീവായ ആളുകളെ വിമാനത്തില്‍ പ്രവേശിപ്പിച്ചു എന്നാണ് ആരോപണം.

Related News: വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ്‌ വിമാനങ്ങള്‍ക്ക് വിലക്ക്

കഴിഞ്ഞ മാസം ഹോങ്കോങ്ങും എയര്‍ ഇന്ത്യയെ വിലക്കിയിരുന്നു. ഓഗസ്റ്റ് 18 മുതല്‍ 31 വരെയായിരുന്നു വിലക്ക്. കോവിഡ് പോസിറ്റീവായവരെ വിമാനത്തില്‍ പ്രവേശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE