ഗോത്രവർഗ മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനം; ഹാരിസ് മാഷ് പുരസ്‌കാരം ഏറ്റുവാങ്ങി

By Central Desk, Malabar News
Educational activity in the tribal areas; Haris Mash received the award
ഹാരിസ് മാഷ് പുരസ്‌കാരം കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ ഗോത്രവര്‍ഗ മേഖലയിലെ ഉപരിപഠത്തിന് അര്‍ഹരായ വിദ്യാർഥികൾക്കും മറ്റ് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രചോദനവും സഹായങ്ങളും നല്‍കി അധ്യാപനത്തിനപ്പുറം സാമുഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാരിസ് മാഷിന് കേരള മുസ്‌ലിം ജമാഅത്തിന്റെ പുരസ്‌കാരം.

ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകനാണ് കെപി ഹാരിസ് മാസ്‌റ്റർ എന്ന ഹാരിസ് മാഷ്. സാധാരണ പ്ളസ് ടു കഴിഞ്ഞു കാടിന്റെ ഉള്ളറകളിലേക്ക് മടങ്ങി അവരവരുടെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെടുന്ന ഗോത്രവർഗ വിദ്യാർഥികളെ ഉന്നത പഠനത്തിന് പ്രോൽസാഹിപ്പിച്ചതിനാണ് കേരള മുസ്‌ലിം ജമാഅത്ത് ഹാരിസ് മാസ്‌റ്ററെ ഉപഹാരം നൽകി ആദരിച്ചത്.

Educational activity_Haris Mash received the award
ഹാരിസ് മാഷ് (കെപി ഹാരിസ് മാസ്‌റ്റർ)

തന്റെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പ്ളസ് ടു പാസായ ഗോത്രവർഗ മേഖലയിലെ 25 കുട്ടികളിൽ 18 പേർക്കും വിവിധ കോളേജുകളിൽ പ്രവേശനം നേടികൊടുത്തതാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ ശ്രദ്ധയിലേക്ക് ഇദ്ദേഹം എത്താൻ കാരണമായത്. മറ്റു സാമൂഹിക പ്രവർത്തന മേഖലകളിലും ഇദ്ദേഹം സജീവമാണ്. ഹാരിസ് മാഷെ സംബന്ധിച്ച് മുൻപ് വന്ന വാർത്ത ഈ ലിങ്കിൽ വായിക്കാം.

Most Read: സുപ്രീംകോടതി ഇടപെടൽ; ഗത്യന്തരമില്ലാതെ ആശിഷ് മിശ്രയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE