എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും

By Desk Reporter, Malabar News
Robbery at SBI; 12 lakh and gold were looted
Ajwa Travels

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസം നേരിടുമെന്ന് അറിയിപ്പ്. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ ബാധിക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു.

യോനോ, യോനോ ലൈറ്റ്, ഇന്റർനെറ്റ് ബാങ്കിങ് സർവീസുകൾ എന്നിവയെല്ലാം മെയ് 23 (ഞായറാഴ്‌ച) അർധരാത്രി 12 മണിക്കും ഉച്ചക്ക് രണ്ട് മണിക്കും ഇടയിൽ തടസപ്പെടുമെന്നാണ് അറിയിപ്പ്.

റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് നെഫ്റ്റ് സംവിധാനത്തിൽ മാറ്റം വരുത്തുന്നത്. മറ്റ് സേവനങ്ങൾ തടസപ്പെടുമെങ്കിലും ആർടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആർടിജിഎസ് സംവിധാനം ഏപ്രിൽ 18ന് പരിഷ്‌കരിച്ചിരുന്നു.

Also Read:  എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കി; ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE