ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുന്നു

By Staff Reporter, Malabar News
malabarnews-jammu
Representational Image

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍ കൂടുതല്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഷോപിയാന്‍ പോലീസും, സിആര്‍പിഎഫും, 44 രാഷ്‌ട്രീയ റൈഫിള്‍സും ചേര്‍ന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

‘ ഷോപിയാനിലെ സുഗാന്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്, പോലീസും സുരക്ഷാ സേനയും ജോലി തുടരുന്നു ‘ കാശ്‌മീര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സുരക്ഷാ സേന തിരച്ചില്‍ നടത്തുന്ന സമയത്ത് ഭീകരര്‍ വെടിയുതിര്‍ക്കുക ആയിരുന്നു എന്നാണ് സൂചനകള്‍.

ഇതിനെ തുടര്‍ന്ന് മേഖലയില്‍ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ പൂര്‍ണമായും അടച്ചു. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് തടസമാണ്. കൂടുതല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ പ്രദേശത്തേക്ക് എത്തിച്ചു കഴിഞ്ഞു.

Read Also: സംശയം വേണ്ട, മുഖ്യമന്ത്രി നിതീഷ് തന്നെ; സുശീൽ മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE