എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
OOmmen chandi about palarivattam case

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. ‘കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ’ എന്ന പേരിലുള്ള പുസ്‌തകം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്‌തു.

സത്യസായ് ട്രസ്‌റ്റ് സ്‌ഥാപകനായ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള അനുഭവ കഥകളാണ് കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥ എന്ന പുസ്‌തകത്തിലൂടെ വിവരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി വീടു വച്ചുനല്‍കണമെന്ന തീരുമാനം വന്നയുടന്‍ ആദ്യം സമീപിച്ചത് സത്യസായ് ട്രസ്‌റ്റിനെയായിരുന്നു എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ട്രസ്‌റ്റില്‍ നടക്കുന്നത് നൻമയുടെ പ്രവര്‍ത്തനമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ദുരിത ബാധിതര്‍ക്കായി 108 വീടുകള്‍ വച്ചുനല്‍കാമെന്നായിരുന്നു സത്യസായ് ട്രസ്‌റ്റ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനായി ഭൂമി കണ്ടെത്തുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത് അഭിനന്ദനാര്‍ഹമായ നീക്കമാണെന്ന് കെഎന്‍ ആനന്ദകുമാര്‍ പറഞ്ഞു. ദുരിത മേഖലയില്‍ സത്യസായ് ട്രസ്‌റ്റ് വച്ചുനല്‍കിയ വീടുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സര്‍ക്കാര്‍ അര്‍ഹരായവര്‍ക്ക് കൈമാറിയത്.

Read Also: പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE