ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു; സ്വത്ത് വിവരങ്ങള്‍ നല്‍കണം

By News Desk, Malabar News
bineesh kodiyery_2020 Oct 30
Ajwa Travels

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ മുഴുവന്‍ ആസ്‌തിയും കണ്ടെത്താനും എൻഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ മാസം ഒന്‍പതിന് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് 11 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഈ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

Also Read:  ‘ലൈഫ് മിഷന്‍’ സിബിഐ കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയാകും; ചെന്നിത്തല

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE