കാസർഗോഡ്: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ പുറംകടലിൽ കുടുങ്ങി. കാസർഗോഡ് കസബ കടപ്പുറത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ രാത്രി ചരക്കുകപ്പൽ കണ്ടത്.
കൊച്ചിയിൽനിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറായതിനെ തുടർന്നാണ് കപ്പൽ നങ്കൂരമിട്ടതെന്ന് തീരദേശ പോലീസ് പറഞ്ഞു. കപ്പലുമായി ബന്ധപ്പെട്ടപ്പോൾ കൊച്ചിയിൽനിന്ന് എഞ്ചിൻ ഭാഗം എത്താനുണ്ടെന്നും അത് കപ്പലിലെത്തിക്കാൻ സഹായിക്കണമെന്നും അറിയിപ്പ് ലഭിച്ചതായും അവർ വെളിപ്പെടുത്തി.
വെള്ളിയാഴ്‌ച വൈകുന്നേരം 5.30ഓടെ സുരക്ഷാ ഹെലികോപ്‌റ്റർ എത്തി കപ്പൽ പരിശോധിച്ചു. മംഗളൂരു ഭാഗത്തുനിന്ന് വന്ന ഹെലികോപ്‌റ്റർ കുറച്ചുനേരം കപ്പലിന് മുകളിലൂടെ പറന്ന് അതേഭാഗത്തേക്ക് തന്നെ തിരിച്ചുപോയി. തീരദേശ സേനയുടെ കപ്പലും പരിശോധനക്ക് എത്തിയിരുന്നു.
Also Read: ലോക്ക്ഡൗൺ ഇളവ്; കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാം