‘ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് കളങ്കമേല്‍പ്പിച്ചു’; ജേസണ്‍ റോയിക്കെതിരെ നടപടി

By News Bureau, Malabar News
(Image: AFP)
Ajwa Travels

ലണ്ടൻ: ഇംഗ്ളണ്ട് ക്രിക്കറ്റ് താരം ജേസണ്‍ റോയിക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ളണ്ട് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് അന്താരാഷ്‌ട്ര മൽസരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. പിഴയും വിധിച്ചിട്ടുണ്ട്. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയതെങ്കിലും യഥാർഥ കാരണം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല.

അതേസമയം ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്‌തമാക്കി. ജേസണ്‍ റോയ് കുറ്റമേറ്റതായും ഇസിബി അറിയിച്ചു.

അടുത്ത രണ്ട് മൽസരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. എന്നാല്‍, പെരുമാറ്റം നന്നാക്കിയില്ലെങ്കില്‍ 12 മാസം വരെ വിലക്കേര്‍പ്പെടുത്തുമെന്നും ഇസിബി വ്യക്‌തമാക്കി.

വെസ്‌റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലാണ് ജേസൺ റോയ് ഇംഗ്ളണ്ടിനായി അവസാനം കളിച്ചത്. അതിന് ശേഷം പാകിസ്‌ഥാൻ പ്രീമിയർ ലീഗിന്റെ ഭാഗമായെങ്കിലും ബയോബബിളിലെ പ്രശ്‌നങ്ങൾ മുൻനിർത്തി താരം ലീഗ് ഉപേക്ഷിക്കുകയായിരുന്നു.

Most Read: ദേശീയ പുരസ്‌കാര മികവിൽ ക്ഷയരോഗ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE