മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചു; ഭഗവന്ത് മന്നിനെതിരെ പരാതി

By News Desk, Malabar News
മുഖ്യമന്ത്രി ഭഗവന്ത് മൻ (Image: Twitter)
Ajwa Travels

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ്ങാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചാബ് ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഓൺലൈനായാണ് തജീന്ദർ സിങ് പരാതി നൽകിയത്. ദംദമാ സാഹിബ് ഗുരുദ്വാരയിൽ മദ്യപിച്ച് പ്രവേശിച്ചതിന് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ പോലീസിൽ പരാതി നൽകിയെന്നും നടപടി സ്വീകരിക്കാൻ ഡിജിപിയോട് അഭ്യർഥിച്ചുവെന്നും പരാതിയുടെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് തജീന്ദർ സിങ് കുറിച്ചു.

ബൈശാഖി ആഘോഷ വേളയിൽ ദംദമാ സാഹിബ് ഗുരുദ്വാരയിൽ ഭഗവന്ത് മൻ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി വെള്ളിയാഴ്‌ച ആരോപിച്ചിരുന്നു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Most Read: സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE