കാട് കയറിയ നിലയില്‍ കെഎസ്ആര്‍ടിസി; ഉദ്യോഗസ്‌ഥന് എതിരെ നടപടി എടുത്തു

By Team Member, Malabar News
Malabarnews_eranakulam ksrtc depot
Representational image
Ajwa Travels

എറണാകുളം : എറണാകുളം ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാടുപിടിച്ച സംഭവത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ഡിപ്പോ എഞ്ചിനീയര്‍ പി പി മാര്‍ട്ടിനെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലേക്ക് സ്‌ഥലം മാറ്റി. കെഎസ്ആര്‍ടിസി ബസുകള്‍ യഥാസമയം പരിപാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ സംഭവത്തിലാണ് ഡിപ്പോ എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഡിപ്പോ എഞ്ചിനീയര്‍ പി എം ബിജു ആയിരിക്കും ഇനി മുതല്‍ എറണാകുളം ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്ത് ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ട നിലയില്‍ ആയിരുന്നു. ഡിപ്പോകളിലും ഗ്യാരേജുകളിലും ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ മൂന്ന് ദിവസം കൂടുമ്പോള്‍ അറ്റകുറ്റ പണികള്‍ നടത്തുകയും യഥാസമയം ചലിപ്പിച്ച് വര്‍ക്കിംഗ് കണ്ടീഷനില്‍ നിലനിര്‍ത്തണമെന്നും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവ് ഇറക്കിയിരുന്നു.

ഉത്തരവ് നില നില്‍ക്കുമ്പോഴും എറണാകുളം ഡിപ്പോയോട് ചേര്‍ന്നുള്ള ഗ്യാരേജില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാട് പിടിച്ച അവസ്‌ഥയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ കൂടി പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ഡിപ്പോ എഞ്ചിനീയറെ സ്‌ഥലം മാറ്റാന്‍ ഉള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

Read also : ബട്ലറുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE