ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ പരീക്ഷ; പ്രതിഷേധം; തീരുമാനം പിൻവലിച്ച് നഴ്‌സിങ്‌ കോളേജ്

By News Desk, Malabar News
psc exam
Ajwa Travels

കൊച്ചി: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ നഴ്‌സിങ് പരീക്ഷ നടത്താനുള്ള സ്വകാര്യ കോളേജിന്റെ തീരുമാനം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. കോതമംഗലം സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ അവസാന വർഷ വിദ്യാർഥികളുടെ പ്രാക്‌ടിക്കൽ പരീക്ഷയാണ് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മാറ്റിയത്. പ്രിൻസിപ്പലിന്റെ ശബ്‌ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

സെന്റ് ജോസഫ് നഴ്‌സിങ് കോളേജിലെ വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പ് വഴിയാണ് ശബ്‌ദ സന്ദേശം പ്രചരിച്ചത്. ട്രിപ്പിൾ ലോക്ക്‌ഡൗണാണെങ്കിലും പ്രാക്‌ടിക്കൽ പരീക്ഷക്കായി കോളേജിൽ എത്തണമെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. പരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് സപ്‌ളിമെന്ററി പരീക്ഷ എഴുതേണ്ടി വരുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്ന്, ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നു. ഇതോടെ പരീക്ഷ മാറ്റിവെക്കാൻ അധികൃതർ തയ്യാറാവുകയായിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചു വരുന്ന എറണാകുളം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇരിക്കെയാണ് പരീക്ഷ നടത്താനുള്ള കോളേജിന്റെ ശ്രമം.

Also Read: യാത്രക്കാരില്ല; നെടുമ്പാശേരിയിൽ വിമാന സർവീസുകൾ മുടങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE