ലഹരിഉൽപ്പന്ന വിതരണം വ്യാപകം; ഏഴിമല, എട്ടിക്കുളം ഭാഗത്ത് കർശന പരിശോധന

By Team Member, Malabar News
Kannur news
Ajwa Travels

കണ്ണൂർ: ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല, എട്ടിക്കുളം ഭാഗങ്ങളിൽ പോലീസും എക്‌സൈസും രാത്രികാല പരിശോധനകൾ കർശനമാക്കി. ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ പരിശോധന കർശനമാക്കിയത്.

ഈ പ്രദേശങ്ങളിലെ ഇട റോഡുകളിൽ ഉൾപ്പടെയാണ് രാത്രികാലത്ത് പോലീസ് പരിശോധന നടത്തുന്നത്. തുടർന്ന് എട്ടിക്കുളം അമ്പലപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ നെരുവമ്പ്രം ചെങ്ങൽ തടത്തിലെ പിവി മുഹമ്മദ് ജിഷാനെ കഞ്ചാവുമായി പിടികൂടിയിരുന്നു.

പോലീസ് സബ് ഇൻസ്‌പെക്‌ടർ ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ സംഘവുമാണ് നിലവിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുന്നത്.

Read also: ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE