പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ

By News Desk, Malabar News
suspected human trafficking; The plane seized near Paris reached Mumbai
Rep. Image
Ajwa Travels

തിരുവനന്തപുരം: പ്രവാസി സുരക്ഷക്കുള്ള ആവശ്യങ്ങൾ ലോകകേരളസഭയിൽ ഉന്നയിച്ച് പ്രവാസി മലയാളികൾ. ആശങ്കകൾ പരിഹരിക്കാൻ വഴിയൊരുക്കുമെന്നായിരുന്നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവും ഓൺലൈൻ റവന്യൂ അദാലത്ത് നടത്താൻ പ്രവാസിമിത്രം സ്‌ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും ഉറപ്പ് നൽകി.

പ്രവാസി മലയാളികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നോൺ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്‌ഥാപിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. പ്രവാസികളുടെ മക്കൾക്ക് കേരളത്തിൽ പഠിക്കാനുള്ള സാധ്യത ഒരുക്കണം. നാട്ടിലെ തൊഴിൽ സാധ്യതകൾ അറിയാനും വിദ്യാർഥികൾക്ക് സ്വദേശത്തെ അറിവോ സാധ്യതകളോ പരിചയപ്പെടുത്താനുമുള്ള പ്‌ളാറ്റ്‌ഫോം വേണമെന്നും ആവശ്യമുയർന്നു.

ഇന്ത്യൻ എംബസി പ്രവർത്തിക്കാത്ത രാജ്യങ്ങൾ നോർക്ക കൂടുതൽ ശ്രദ്ധിക്കണം, ബിസിനസ് കേസുകളിൽ പെട്ട് വിദേശ ജയിലുകളിൽ കഴിയുന്നവർക്ക് നിയമസഹായം, പ്രവാസികളുടെ രക്ഷിതാക്കൾക്ക് സംരക്ഷണം, വിസ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റുകളും കൈകാര്യം ചെയ്യൽ തുടങ്ങിയവയാണ് സഭയിൽ ഉയർന്ന മറ്റ് ആവശ്യങ്ങൾ.

Most Read: വിജയ് ബാബു ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE