കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത് ബോംബാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഉഗ്രശേഷിയുള്ളതായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പാനൂർ പോലീസ് സംഭവം നടന്ന ഉടൻ തന്നെ സ്‌ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുദിവസം മുൻപ് കണ്ടോത്തുംചാൽ പുളിയത്താംകുന്നിന് മുകളിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെ സമാനമായ സ്‍ഫോടനം നടന്നിരുന്നു. അന്നും റോഡിലേക്ക് സ്‌ഫോടക വസ്‌തു വലിച്ചെറിയുകയായിരുന്നു. എന്നാൽ, ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം