വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി നീട്ടി

By News Desk, Malabar News
MalabarNews_vechicle documents validity exten
REPRESENTATION IMAGE
Ajwa Travels

ന്യൂഡല്‍ഹി: വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ എല്ലാ രേഖകളുടെയും കാലാവധി നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും.

1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. നേരത്തെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാല്‍, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാഹന മേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE