മലയോരത്ത് വേനല്‍ മഴയില്‍ വ്യാപക നാശനഷ്‌ടം

By Staff Reporter, Malabar News
rain_kannur
Ajwa Travels

പേരാവൂര്‍: വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശനഷ്‌ടം. വെള്ളിയാഴ്‌ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും തുണ്ടി, മാവടി, പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.

മരം വീണ് പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ് മാത്യുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. മാവടി സ്വദേശി കുറുമ്പുറം ജിമ്മിയുടെ വീടിന്റെ മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നു.

പാറേപട്ടണം സ്വദേശി കാവനമാലില്‍ ജോസിന്റെ 600 ഓളം വാഴകളും താഴത്ത് വീട്ടില്‍ തോമസിന്റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ച നിലയിലാണ്. തെറ്റയില്‍ അപ്പച്ചന്റെ റബ്ബര്‍ മരങ്ങളും മറ്റ് നിരവധി കര്‍ഷകരുടെ പ്ളാവ്, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിച്ചു.

മാവടി സ്വദേശി നിരപ്പേല്‍ ജോസ്, കൊടക്കാട്ട് തോമസ്, പയ്യമ്പള്ളി ബോബി, കൊള്ളികൊളവില്‍ സെബാസ്‌റ്റിയന്‍, പന്തപ്ളാക്കല്‍ വര്‍ഗീസ്, പയ്യമ്പള്ളി ജെയിംസ് എന്നിവരുടെ കാര്‍ഷിക വിളകളും നശിച്ചു. കൂടാതെ നിരപ്പേല്‍ ജോസിന്റെ തൊഴുത്തിനും മെഷീന്‍ പുരക്കും മരം വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Malabar News: ‘ഒരു വയറൂട്ടാം’; പദ്ധതിയുമായി സ്‌റ്റുഡന്റ് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE