അതിതീവ്ര കോവിഡ്; രാജ്യത്ത് 90 പേർക്ക് രോഗബാധ

By News Desk, Malabar News
covid new strain
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയി. യുകെയിൽ നിന്ന് മടങ്ങി എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. അതേസമയം, മധ്യപ്രദേശിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ആദ്യ കേസ് റിപ്പോർട് ചെയ്‌തു. യുകെയിൽ നിന്ന് ഇൻഡോറിൽ എത്തിയ 39കാരനാണ് വൈറസ് ബാധ. ഇദ്ദേഹം രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.

മഹാരാഷ്‌ട്രയിൽ മൂന്ന് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്തെ അതിതീവ്ര കോവിഡ് ബാധിതരുടെ എണ്ണം 11 ആയി. ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ജനുവരി 6 വരെ 73 പേർക്കാണ് അതിതീവ്ര വൈറസ് ബാധ. നിലവിൽ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Also Read: ജീവപര്യന്തം തടവുകാരന് മർദ്ദനം; മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE