അതിതീവ്ര ന്യൂനമർദ്ദം ‘അസാനി’ ചുഴലിക്കാറ്റായി മാറും; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

By Trainee Reporter, Malabar News
Heavy Rain alert in Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ആൻഡാമാൻ കടലിലെ അതിതീവ്ര ന്യൂനമർദ്ദം ‘അസാനി’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ അടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പോർട്ട് ബ്ളെയറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് അറിയിപ്പ്.

ഇതോടെ കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്‌തമാകും. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അസാനി പ്രഭാവത്തിൽ മറ്റന്നാൾ മുതൽ മഴ കൂടുതൽ ശക്‌തമാകുമെന്നാണ് പ്രതീക്ഷ. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുർബലമാകാനാണ് സാധ്യത. അതേസമയം, കേരളം-കർണാടക-ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും മൽസ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Most Read: തകർന്ന് വീണത് 6 വർഷം പഴക്കമുള്ള വിമാനം, 132 പേരും കൊല്ലപ്പെട്ടു; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE