ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്

By News Desk, Malabar News
fake facebook
Representational image
Ajwa Travels

രാഷ്‌ട്രീയപരവും സാമൂഹിക പരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാൻ പുതിയ നടപടിയുമായി ഫേസ്‌ബുക്ക്. ഇനി മുതൽ രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കില്ല എന്നതാണ് ഫേസ്ബുക്കിന്റെ പുതിയ തീരുമാനം.

ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുത പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും. അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്നത് നിയന്ത്രിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്.

സമാന ചിന്താഗതി ഉള്ളവർക്ക് ഒരുമിച്ച് കൂടാവുന്ന ഇടമെന്ന നിലയിലാണ് ഗ്രൂപ്പുകളെ ഫേസ്ബുക്ക് കാണുന്നത്. ഗ്രൂപ്പുകളിൽ തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു.

എന്നാൽ, ഗ്രൂപ്പുകൾ വഴി വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോൽസാഹിപ്പിക്കുന്നു എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ മാറ്റത്തിന് ഫേസ്ബുക്ക് ഒരുങ്ങുന്നത്.

നേരത്തെ, രാഷ്‌ട്രീയ പോസ്‌റ്റുകൾ ടൈംലൈനിൽ നിന്ന് കുറക്കണമെന്ന് ഉപഭോക്‌താക്കൾ ആവശ്യപ്പെട്ടിരുന്നതായി ഫേസ്ബുക്ക് പറഞ്ഞിരുന്നു. ഇതും പുതിയ നീക്കത്തിനു പ്രചോദനമായി.

ഇനി രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകൾ ഉപഭോക്‌താക്കൾക്ക് നിർദ്ദേശിക്കണമെങ്കിൽ 21 ദിവസം കാത്തിരിക്കേണ്ടി വരും. ഈ ഗ്രൂപ്പ് ഏത് തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കി മാത്രമേ ഫേസ്ബുക്ക് തീരുമാനം എടുക്കൂ.

Entertainment News: ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE