തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം; അടിയന്തരമായി തടയണമെന്ന് കളക്‌ടർ

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരൻമാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്‌റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു ശബ്‌ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സന്ദേശത്തിലെ കാര്യങ്ങള്‍ നീര്‍ത്തും തെറ്റായതും കുറ്റകരവുമാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റേയും 2005ലെ ദുരന്ത നിവാരണ നിയമത്തിന്റേയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ജില്ലാ കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ അടിയന്തരമായി അത് നിര്‍ത്തി വെക്കണ്ടതാണെന്നും കളക്‌ടർ പറഞ്ഞു.

Also Read: സ്‌കൂളിന് സമീപം പെട്രോൾ പമ്പുകൾ വിലക്കി സംസ്‌ഥാന ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE