സുബി സുരേഷിന് വിട; സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ

പത്ത് മണിമുതൽ വൈകിട്ട് മൂന്ന് വരെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.

By Trainee Reporter, Malabar News
Subi_Suresh_
Ajwa Travels

കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് കൊച്ചി ചേരാനല്ലൂരിൽ നടക്കും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിക്കും. തുടർന്ന് പത്ത് മണിമുതൽ വൈകിട്ട് മൂന്ന് വരെ മൃതദേഹം വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും.

രാഷ്‌ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ നിരവധിപേർ സുബി സുരേഷിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തും. ശേഷം വൈകിട്ടോടെ ചേരാനല്ലൂർ ശ്‌മശാനത്തിൽ സംസ്‌കരിക്കും. മരണവാർത്ത അറിഞ്ഞു ഇന്നലെ മുതൽ നിരവധിപേരാണ് ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തുന്നത്. കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ പത്ത് മണിയോടെ കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.

മിമിക്രിയിലൂടേയും, കോമഡി സീരിയലുകളിലൂടെയുമാണ് സുബി പ്രേക്ഷക മനസിൽ ഇടംനേടിയത്. ടെലിവിഷൻ ചാനലുകളിലും സ്‌റ്റേജ് ഷോകളിലും സ്‌കിറ്റുകൾ അവതരിപ്പിച്ചു കോമഡി റോളുകളിൽ നിറഞ്ഞു നിന്ന താരമാണ് സുബി. കോമഡി പരമ്പരകളിലൂടെയും സിനിമാലയിലൂടെയും സുബി പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറി. 2006 രാജസേനൻ സംവിധാനം ചെയ്‌ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുബി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.

Most Read: സംസ്‌ഥാനത്ത്‌ വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE