പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം

By News Desk, Malabar News
Watch: Farmers Run Tractor Over Barricade In Clash With Uttarakhand Cops
Ajwa Travels

ഡെറാഡൂൺ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പോലീസുമായി ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പ്രകടനക്കാർ ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

കർഷകർ ഡെൽഹിയിലെ സമരമുഖത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. വഴി തടയാൻ പോലീസ് ഉപയോഗിച്ച ബാരിക്കേഡുകൾക്ക് നേരെ കുറച്ച് പ്രതിഷേധകർ ട്രാക്‌ടർ ഓടിച്ച് കയറ്റുകയും വഴിയിൽ നിന്ന് മാറാൻ പോലീസിനെ നിർബന്ധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ എഎൻഐ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു.

അതേസമയം, തലസ്‌ഥാനത്ത് തുടങ്ങിയ കര്‍ഷക പ്രക്ഷോഭം ഒരുമാസം പിന്നിടുകയാണ്. ഡെൽഹിയിലേക്കുള്ള അതിർത്തികളിൽ വിവിധ സംസ്‌ഥാനങ്ങളിലെ പതിനായിരക്കണക്കിന് കർഷകർ തമ്പടിച്ചിട്ടുണ്ട്. അതിശൈത്യത്തിലും തുടരുന്ന സമരത്തില്‍ 30ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം ചര്‍ച്ചയുമായി രംഗത്തെത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ വിട്ടുവീഴ്‌ചയില്ലെന്നും ഭേദഗതി വേണ്ടെന്നുമുള്ള നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്.

Also Read: കാർഷിക നിയമങ്ങൾക്ക് പിന്തുണയില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE