ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ചക്കെത്തി. ഉച്ചക്ക് രണ്ട് മണിക്കാണ് കര്‍ഷകരുമായുള്ള ചര്‍ച്ച.
ഇന്നത്തെ ചര്‍ച്ചയിലും പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ പ്രക്ഷോഭം വീണ്ടും ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോര്‍പറേറ്റുകളുടെയും കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, തുടര്‍ച്ചയായ പത്താം ദിവസവും ഡെല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് നൂറുകണക്കിന് കര്‍ഷകരാണ് എത്തിച്ചേരുന്നത്. കര്‍ണാല്‍ ദേശീയ പാതയിലും ഡല്‍ഹി-മീററ്റ് ദേശീയ പാതയിലും അടക്കം പ്രക്ഷോഭം തുടരുകയാണ്. കാര്‍ഷിക ബില്ല് പിന്‍വലിക്കാതെ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നാണ് കര്‍ഷക നിലപാട്.
Read also: കര്‍ഷക അനുകൂല ട്വീറ്റ് പിന്‍വലിച്ചു; വിശദീകരിച്ച് ധര്‍മേന്ദ്ര