ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി

By Trainee Reporter, Malabar News
tiger fear uppukulam
Representational Image

പാലക്കാട്: ജില്ലയിലെ ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി. ഇന്നലെ രാവിലെ ഒമ്പതോടെ ഉപ്പുകുളം എൻഎസ്എസ് എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്ന ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെ പോലെ തോന്നിപ്പിക്കുന്ന വന്യമൃഗത്ത കണ്ടതായി പറയുന്നത്. ശനിയാഴ്‌ച കടുവയുടെ ആക്രമണം ഉണ്ടായ കോട്ടമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഇപ്പോൾ വന്യമൃഗത്തെ കണ്ടത്. സ്‌ഥലത്ത് മൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

രാവിലെ റബർ ടാപ്പിങ് ചെയ്യുന്നതിന് ഇടയിലാണ് കടുവക്ക് സമാനമായ മൃഗത്തെ കണ്ടതെന്നും, തുടർന്ന് പേടിച്ച് നിശ്‌ചലമായി നിന്നതായും മുകുന്ദൻ പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം മൃഗം കാട്ടിലേക്ക് പോയെന്നും തവിട്ട് നിറവും കറുത്ത വരകളുമാണ് അതിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും മുകുന്ദൻ വനം വകുപ്പിനോട് പറഞ്ഞു.

പൊൻപാറ ഫോറസ്‌റ്റ് ഓഫീസ് വനപാലകർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ചാലിശ്ശേരി റബർ തോട്ടത്തിൽ വനം വകുപ്പ് ക്യാമറ സ്‌ഥാപിച്ച് നിരീക്ഷണം ആരംഭിച്ചതായും ഉടൻ തന്നെ കെണി സ്‌ഥാപിച്ച് പ്രദേശത്ത് പട്രോളിങ് ശ്കതമാക്കും എന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. അടിക്കടി കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തുന്നതിനെ തുടർന്ന് ഏറെ ഭീതിയോടെയാണ് നാട്ടുകാർ ഇവിടെ കഴിയുന്നത്.

Read Also: ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE