ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് 3 വർഷം കൂടി കാലാവധി നീട്ടിനൽകി

By Staff Reporter, Malabar News
federal bank ceo syam srinivasan service extended
ശ്യാം ശ്രീനിവാസന്‍
Ajwa Travels

മുംബൈ: ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനവുമായി റിസർവ് ബാങ്ക്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്. എന്നാൽ 2024 സെപ്റ്റംബർ 22 വരെ കാലാവധി നീട്ടാനാണ് തീരുമാനം.

ബഹുരാഷ്‌ട്ര ബാങ്കുകളിലെ രണ്ട് പതിറ്റാണ്ടിലേറെ കാലത്തെ പ്രവര്‍ത്തന പരിചയവുമായി 2010ലാണ് അദ്ദേഹം ഫെഡറൽ ബാങ്കിലെത്തിയത്. റിസര്‍വ് ബാങ്ക് കാലാവധി ദീര്‍ഘിപ്പിച്ചതോടെ ഫെഡറല്‍ ബാങ്ക് സ്‌ഥാപകന്‍ കെപി ഹോര്‍മിസിന് ശേഷം ബാങ്കിന്റെ സാരഥ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന മാനേജിംഗ് ഡയറക്‌ടറായി മാറുകയാണ് ശ്യാം ശ്രീനിവാസന്‍.

Read Also: ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യയുമായുള്ള പരമ്പര നീട്ടിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE