ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അൽഭുതകരമായി രക്ഷപ്പെട്ടു

By News Desk, Malabar News
karamana- fire
Representational Image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാലാണ് കാറിലുണ്ടായിരുന്നവര്‍ അൽഭുതകരമായി രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് വെച്ച് വൈകിട്ട് 4 മണിയോടെയാണ് കാറിന്റെ ഡാഷ് ബോർഡിൽ നിന്നും തീ ഉയർന്നത്. കാറിലുണ്ടായിരുന്നത് പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു. കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സിന്റെ 2 വാഹനങ്ങളെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി.

National News: കോവിഷീൽഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിയിൽ അതൃപ്‌തി അറിയിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE