ജമ്മു കശ്‌മീരില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
terrorist-attack-jammu kashmir
Representational image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്ദ്നാഗ് ജില്ലയിൽ സിആർപിഎഫ് ബങ്കറിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി. ആറ് മണിക്കൂറുകൾക്ക് ഉള്ളിലാണ് ആക്രമണങ്ങൾ നടന്നത്.

ശ്രീനഗറിലെ ക്ളോസ് റേഞ്ചിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ കരൺ നഗർ സ്വദേശിയായ മജീദ് ഗുരു എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശ്രീനഗറിലെ എസ്‌ഡി കോളനിയിൽ നടന്ന ഭീകരരുടെ വെടിവെപ്പിൽ പ്രദേശവാസിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്ളോസ് റേഞ്ചിൽ നിന്നാണ് മുഹമ്മദ് ഷാഫി ദാർ എന്നയാൾക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലാണ്.

അതേസമയം അനന്ദ്നാഗിലെ കെപി റോഡിലാണ് സിആർപിഎഫ് ബങ്കറിന് നേരെ വെടിവെപ്പുണ്ടായത്. ഗ്രനേഡ് ഉപയോഗിച്ചും ഭീകരർ ആക്രമണം നടത്തി. എന്നാൽ ആർക്കും പരിക്ക് റിപ്പോർട് ചെയ്‌തിട്ടില്ല. സംഭവ സ്‌ഥലത്ത് സേന കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Most Read: ജലസമാധി ഭീഷണി; സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE