പ്രഥമ ‘ടീം അബുദാബിൻസ്’ മാദ്ധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

അഗ്‌നിക്കിരയായ നീലേശ്വരം കോട്ടപ്പുറത്തെ ബീച്ച ഖദീജയുടെ വീട് പുനർ നിർമാണത്തിനായി അവാർഡ് തുകയായ 10001 രൂപ നൽകുമെന്ന് റാശിദ് പൂമാടം.

By Central Desk, Malabar News
First Abudhabinz Media Award goes to Rashid Poomadam
Ajwa Travels

അബുദാബി: ടീം അബുദാബിൻസ് സംഘടന ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാദ്ധ്യമ അവാർഡ് സിറാജ് ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടറും സിറാജ് അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടം അർഹനായി.

അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ അബുദാബി ഇന്ത്യൻ എംബസി കോൺസുലർ ഡോക്‌ടർ ബാലാജി രാമസ്വാമിയിൽ നിന്ന് റാശിദ് പൂമാടം പുരസ്‌കാരം ഏറ്റുവാങ്ങി. ലുലു എക്‌സ്‌ചേഞ്ച് സ്‌ട്രാറ്റജിക് ബിസിനസ്‌ റിലേഷൻ ഹെഡ് അജിത് ജോൺസൺ പൊന്നാട അണിയിച്ചു. എക്‌സ്‌പ്രസ് സ്‌റ്റുഡിയോ നൽകുന്ന 10001 രൂപയും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.

ഇൻകാസ് അബുദാബി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ സലിം ചിറക്കൽ, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനിയിൽ, ലുലു പിആർഒ, അഷ്റഫ് പിഎ, മലയാളി സമാജം മീഡിയ കൺവീനർ പിടി റഫീഖ്, റഫീഖ് ഹൈദ്രോസ്, അബുദാബിൻസ് പ്രസിഡണ്ട് ഫൈസൽ ആദർശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗൾഫിൽ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകനായ റാഷിദ് പൂമാടം, അബൂദബിയിലെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പ്രസിഡണ്ടും സിറാജ് ദിനപത്രം സീനിയർ റിപ്പോർട്ടറുമാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാഷിദ് കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ മാദ്ധ്യമ പ്രവർത്തനം നടത്തുന്നു.

യുഎഇ ആഭ്യന്തര വകുപ്പിന്റെ ഏറ്റവും നല്ല മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം, അബുദാബി പോലീസിന്റെ മികച്ച പത്രപ്രവർത്തന അവാർഡ്, ഐഎംസിസിയുടെ പ്രഥമ സേട്ട് സാഹിബ് മാദ്ധ്യമ അവാർഡ്, ദർശന അബുദാബി മാദ്ധ്യമ പുരസ്‌കാരം, അലിഫ് മീഡിയ മാദ്ധ്യമ പുരസ്‌കാരം ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ അംഗീകാരങ്ങൾക്ക് റാഷിദ് പൂമാടം അർഹനായിട്ടുണ്ട്.

കൊറോണ മഹാമാരിയുടെ കാലത്ത് നടത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തനമാണ് റാഷിദ് പൂമാടത്തിനെ വ്യത്യസ്‌തനാക്കിയത്. എംബസി വഴി നിരവധിപേരെ റാഷിദ് നാട്ടിലെത്തിച്ചു. കൂടാതെ യുഎഇയിലെ വിവിധ സംഘടനകൾ വഴിയും സ്‌ഥാപനങ്ങൾ വഴിയും ഭക്ഷ്യ വസ്‌തുക്കൾ അർഹരിലേക്ക് എത്തിച്ചു നൽകിയും ശ്രദ്ധനേടിയിരുന്നു.

ടിവി കുഞ്ഞഹമ്മദ് – ബീഫാത്തിമ എന്നിവരുടെ മകനാണ്. ഫാത്തിമത് സഫീദയാണ് ഭാര്യ. ഐമൻ അഹ്‌മദ്‌, ദനീൻ മെഹക് എന്നിവർ മക്കളും.

Environmental: പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE