പത്‌മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി

By News Desk, Malabar News
Sreekumaran Thampi receives Padma Prabha award
Ajwa Travels

കൽപറ്റ: ഇരുപത്തി മൂന്നാമത് പത്‌മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്എഴുത്തുകാരൻ ടി പത്‌മനാഭൻ സമ്മാനിച്ച്. കൽപറ്റ പുളിയാർമല കൃഷ്‌ണഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എംവി ശ്രയാംസ്‌ കുമാർ അധ്യക്ഷത വഹിച്ചു. ആധുനിക വയനാടിന്റെ ശിൽപികളിൽ ഒരാളായ എംകെ പത്‌മപ്രഭാ ഗൗഡറുടെ സ്‌മരണാർഥമുള്ളതാണ് 75,000 രൂപയും പത്‌മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

ആലങ്കോട് ലീലാകൃഷ്‌ണൻ പത്‌മപ്രഭാ സ്‌മാരക പ്രഭാഷണം നടത്തി. സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന് വേണ്ടി സകലതും സമർപ്പിച്ച ആധുനിക വയനാടിന്റെ ശിൽപിയാണ് പത്‌മപ്രഭ. സോഷ്യലിസ്‌റ്റുകളിൽ കുലീനരും കുലീനരിലെ സോഷ്യലിസ്‌റ്റുമായിരുന്നു പത്‌മപ്രഭയെന്നും ആലങ്കോട് ലീലാകൃഷ്‌ണൻ പത്‌മപ്രഭാ സ്‌മാരക പ്രഭാഷണത്തിൽ അനുസ്‌മരിച്ചു. ഇകെ നായനാർ, എകെജി തുടങ്ങിയവരുടെ ഉറ്റമിത്രവും കോൺഗ്രസ്, ഗാന്ധിയൻ, സോഷ്യലിസ്‌റ്റ്‌ പ്രസ്‌ഥാനങ്ങളുടെ പാലമായി പ്രവർത്തിച്ച മികച്ച ഇന്ത്യൻ രാഷ്‌ട്രീയ പ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹമെന്ന് ആലങ്കോട് ലീലാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Most Read: കർണാടകയിലെ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE