ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം

By Syndicated , Malabar News
five-of- a family found-dead
Ajwa Travels

ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാത്രിയാണ് ഒമ്പത് മാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ബയദരഹള്ളി പൊലീസ് സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം.

മാദ്ധ്യമ പ്രവർത്തകനും തിഗലരപാല്യ സ്വദേശിയുമായ ഹുലഗെരെ ശങ്കറിന്റെ ഭാര്യ ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധൂര (34), മധുസാഗർ (25) എന്നിവരും ഒമ്പതുമാസമായ ആൺകുട്ടിയുമാണ്​ മരിച്ചത്​. നാലുപേർ തൂങ്ങിമരിച്ച നിലയിലും കുട്ടി കിടക്കയിൽ മരിച്ച നിലയിലുമാണ്​ കണ്ടെത്തിയത്​. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മരണം നടന്ന്​ മൂന്ന്​-നാല്​ ദിവസം കഴിഞ്ഞതായാണ്​ നിഗമനം​. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ രണ്ടര വയസുള്ള പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഥലത്ത്‌ ഇല്ലാതിരുന്ന ഹുലഗെരെ ശങ്കർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന്​ വിവരം പോലീസിനെ അറിയിക്കുകയും പിന്നീട് വാതിൽ പൊളിച്ച്​ അകത്ത്​ കടക്കുകയുമായിരുന്നു.​ വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അടച്ച ശേഷം ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി സഞ്‌ജീവ് എം പാട്ടീൽ വ്യക്‌തമാക്കി. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.

Read also: നമ്മുടേത് കൊളോണിയല്‍ നിയമ വ്യവസ്‌ഥ; ചീഫ് ജസ്‌റ്റിസ് എന്‍വി രമണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE