ദുബൈയിൽ കാഴ്‌ച്ച മറച്ച് മൂടൽമഞ്ഞ്; മുന്നറിയിപ്പു നൽകി പോലീസ്

By Desk Reporter, Malabar News
fog-in-dubai-_2020-Sep-22
Representational Image
Ajwa Travels

ദുബൈ: ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് വെല്ലുവിളിയുയർത്തി മൂടൽമഞ്ഞ്. അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങളാണ് ദുബൈയിൽ റിപ്പോർട്ട് ചെയ്‌തത്‌. ഇതേത്തുടർന്ന് വാനമോടിക്കുന്നവർക്ക് ജാ​ഗ്രതാ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തി.

ഇത്തരം കാലാവസ്ഥകളിൽ വാഹനം ഓടിക്കുമ്പോൾ വേഗപരിധി മറികടക്കരുതെന്നും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്നും ദുബൈ പോലീസിലെ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമാ സാലെം ബിൻ സുവൈദാൻ പറഞ്ഞു.

Also Read:  ഒമാനില്‍ പൊതുഗതാഗതത്തിന് അനുമതി;‌ സെപ്‌തംബർ 27 മുതല്‍ ആരംഭിക്കും

മൂടൽമഞ്ഞിനെ തുടർന്ന് 2,034 എമർജൻസി ഫോൺ കോളുകൾ ലഭിച്ചതായി ദുബൈ പോലീസ് ഓപ്പറേഷൻ വിഭാഗത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ തുർക്കി ബിൻ ഫാരിസിനെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്‌തു. മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷമായതിനാൽ കാഴ്‌ച്ചാ പരിധി കുറയുന്നത് മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡ്രൈവർമാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE