മധ്യപ്രദേശിൽ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

By News Bureau, Malabar News
Representational Image
Ajwa Travels

മണ്ഡല: മധ്യപ്രദേശിലെ മണ്ഡല ജില്ലയില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഒരേ കടയില്‍ നിന്ന് പാനീപൂരി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ശനിയാഴ്‌ച വൈകിട്ട് സിംഗാര്‍പൂരിലെ ഷോപ്പില്‍ നിന്നാണ് കുട്ടികള്‍ പാനീപുരി കഴിച്ചത്. 7.30 ഓടെയാണ് കുട്ടികള്‍ ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. ഛര്‍ദിയും വയറുവേദനയുമാണ് ഇവരെ ആശുപത്രി പ്രവേശിപ്പിച്ചതെന്ന് ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. കെആര്‍ ശാക്യ പിടിഐയോട് പറഞ്ഞു.

അതേസമയം പാനീപൂരിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്ന വാദം കടയുടമ നിഷേധിച്ചു. പാനീപൂരി സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം ലഭിക്കുന്ന മുറയ്‌ക്ക്‌ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

Most Read: ആധാർ ദുരുപയോഗം തടയാൻ നിർദ്ദേശവുമായി കേന്ദ്രസർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE