‘ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക്’; കെ സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം- ഗതാഗത മന്ത്രി

By Trainee Reporter, Malabar News
K Swift
Ajwa Travels

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മികച്ച വരുമാനം ലഭിച്ചതിന്റെ ക്രെഡിറ്റ് മാദ്ധ്യമങ്ങൾക്ക് ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ ചെറിയ അപകടങ്ങളും ചർച്ചയാക്കിയ മാദ്ധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്ക് എത്തിച്ചത്. വൻതുക നൽകി പരസ്യം നൽകുന്നതിനേക്കാൾ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വർത്തകളിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റിന് കിട്ടിയെന്നും മന്ത്രി പറഞ്ഞു.

വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ജീവനക്കാർക്ക് കൂടുതൽ ജാഗ്രത പുലർത്താനും സാധിച്ചെന്ന് മന്ത്രി അറിയിച്ചു. ഉൽഘാടനം മുതൽ പത്തോളം അപകടങ്ങൾ സ്വിഫ്റ്റ് ബസുകൾക്ക് സംഭവിച്ചിട്ടുണ്ട്. അപകടങ്ങൾ ഏറെ ചർച്ച ആയിരുന്നു. വിവാദങ്ങൾക്ക് ഇടയിലും സ്വിഫ്റ്റ് ബസുകൾ യാത്രക്കാരെ ആകർഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്.

ആദ്യ 10 ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകൾ വരുമാനമായി നേടിയത്. പെർമിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സർവീസിന് ഇറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന വരുമാനം ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സ്ളീപ്പർ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകൾ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്.

100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ നൂറെണ്ണത്തിന്റെ രജിസ്‌ട്രേഷനും ഇതിനകം പൂർത്തിയായിട്ടുണ്ട്. പെർമിറ്റ് ലഭിക്കുന്ന മുറക്ക് 100 ബസുകളും നിരത്തിലിറക്കും. കിഫ്ബിയുടെ സഹായത്തോടെ 310 സിഎൻജി ബസുകളും 50 ഇലക്‌ട്രിക് ബസുകളും ഉടൻ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഭാഗമാകും. കൂടുതൽ റൂട്ടുകൾ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വർധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

Most Read: കോവിഡ് കൂടുന്നു; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE