വിദേശകാര്യ മന്ത്രി മോസ്‌കോയിൽ; നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു

By Desk Reporter, Malabar News
S Jaishankar_2020 Sep 09
Ajwa Travels

മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോസ്‌കോയിൽ. ഇന്ന് വൈകീട്ട് റഷ്യൻ വിദേശകാര്യ മന്ത്രി എസ്.വി ലോവ്റോവുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും.നാലു ദിവസത്തെ സന്ദർശനത്തിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലും  അദ്ദേഹം പങ്കെടുക്കും.ഇന്നലെയാണ് മന്ത്രി മോസ്‌കോയിൽ എത്തിയത്.  ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജയശങ്കർ പങ്കെടുക്കും.

രണ്ട് ദിവസങ്ങൾക്ക് മുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യ സന്ദർശിച്ചിരുന്നു. ഷാങ്ഹായ് സഹകരണ കൂട്ടായ്മയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹവും റഷ്യയിലെത്തിയത്.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ജയശങ്കർ ചർച്ച നടത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളാവുകയും ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഏറ്റുമുട്ടുകയും ചെയ്ത ഘട്ടത്തിൽ നിർണായകമാണ് ഈ  കണ്ടുമുട്ടൽ. ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ തുല്യ ശക്തികളായ ഇന്ത്യയേയും ചൈനയെയും ഒരുമിച്ചു കൊണ്ടുപോവാനാണ് റഷ്യ അടക്കമുള്ള രാജ്യങ്ങൾക്ക് താൽപര്യം.

Read Also:   കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അപമാനം; ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE