ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തിൽ ഇന്ന് ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വിജയമില്ലാത്ത നീണ്ട ഇടവേളക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ബെംഗളൂരു.
ഇന്ററിം കോച്ച് നൗഷാദ് മൂസയുടെ കീഴിലാണ് ടീം പുതിയ ഉണർവുമായി കളത്തിൽ ഇറങ്ങുന്നത്. അതേസമയം ചെന്നൈയിൻ എഫ്‌സിക്ക് ഇന്ന് തോറ്റാൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിക്കും. 15 കളിയിൽ 16 പോയിന്റ് മാത്രമുള്ള ചെന്നൈയിൻ പോയിന്റ് പട്ടികയിൽ എട്ടാമതാണ്.
ബെംഗളുരുവിന് 15 കളിയിൽ നിന്നും 18 പോയിന്റാണുള്ളത്. ആറാം സ്‌ഥാനത്തുള്ള ബെംഗളുരുവിനും ഇന്നത്തെ കളി നിർണായകമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബെംഗളൂരു ഒറ്റ ഗോളിന് ചെന്നൈയിനെ തോല്‍പിച്ചിരുന്നു. ഇന്ന് ജയിച്ചാൽ ചെന്നൈയിന് പോയിന്റ് പട്ടികയിൽ ബെംഗളുരുവിനെ മറികടന്ന് ആറാമതെത്താം. വൈകീട്ട് ഏഴരക്കാണ് മൽസരം.
Read Also: മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്