മുൻ കേരള ഗവർണർ ആർഎൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു

By Staff Reporter, Malabar News
RL-BHATTIA
ആർഎൽ ഭാട്ടിയ
Ajwa Travels

അമൃത്‌സർ: മുൻ കേരള ഗവർണറും, കേന്ദ്ര മന്ത്രിയുമായിരുന്ന ആർഎൽ ഭാട്ടിയ അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധ മൂലമാണ് മരണം. അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം.

2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു ഇദ്ദേഹം. പിന്നീട്​ ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്‌ഠിച്ചു. 1992-93 കാലഘട്ടത്തിൽ വിദേശകാര്യ മന്ത്രിയായിരുന്ന ഭാട്ടിയ 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ്​ പ്രതിനിധിയായി അമൃത്​സറില്‍ നിന്നാണ്​ ലോക്​സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read Also: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,26,098 പേർക്ക്; 3,890 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE