സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
death_malabar news
Representational Image
Ajwa Travels

കോന്നി: സിപിഎം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചത്.

സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ തൂങ്ങിമരിച്ചതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോന്നി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഇടതുപക്ഷ മുന്നണി സ്‌ഥാനാർഥി പരാജയപ്പെടാൻ കാരണം ഓമനകുട്ടനാണെന്ന് ആരോപിച്ച് സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം ചില പാർട്ടി പ്രവർത്തകർ ഇദ്ദേഹത്തെ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിക്കുകയും ഭീഷണി മുഴക്കിയതായും ബന്ധുക്കൾ ആരോപിച്ചു.

Read also: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് വിതച്ചത് ഗുരുതര സാമ്പത്തിക പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE