വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

By Team Member, Malabar News
fraud arrest
Representational image
Ajwa Travels

കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്‌റ്റിലായത്‌. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ ബദിയടുക്ക പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ജില്ലയിലെ പെട്ടിക്കടകളിലും, മറ്റ് കടകളിലും വ്യാജ പോലീസ് ചമഞ്ഞ് ചെന്ന് പാൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കും. സംശയം തോന്നാതിരിക്കാൻ പോലീസ് വേഷത്തിലുള്ള ഇയാളുടെ ഫോട്ടോയും വ്യാപാരികളെ കാണിക്കും. തുടർന്ന് ഇവരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് പ്രതി ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി ആളുകൾക്ക് പണം നഷ്‌ടമായിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ടൗണിൽ തട്ടിപ്പ് നടത്തുന്നതിന് ഇടയിലാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Read also : പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് കൊൽക്കത്തയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE