ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും

By Desk Reporter, Malabar News
Tyre Stop Strike _Kozhikode
Ajwa Travels

കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത ചക്രസ്‌തംഭ സമരത്തിൽ ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി.

അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അതല്ലാത്തപക്ഷം രൂക്ഷമായ സമരത്തിലേക്ക് കടക്കുമെന്നും വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. രാവിലെ 11 മുതൽ 11.15 വരെ റോഡിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ടാണ് പ്രതിഷേധം നടന്നത്.

പൊതുജനങ്ങളും സഹകരിച്ച സമരം പുഷ്‌പ ജംഗ്ഷനിൽ എസ്‌ടിയു സംസ്‌ഥാന സെക്രട്ടറി യു പോക്കർ ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ അഡ്വ. സുനീഷ് മായിൽ, നാസർ, അബ്‌ദു എടി, കുഞ്ഞായിൻ കോയ, എൻകെസി ബഷീർ, പ്രശാന്ത് കളത്തിങ്ങൽ, മുഹമ്മദ് സജീർ, മുഹമ്മദ് മുസ്‍താഖ് തുടങ്ങിയവർ പങ്കെടുത്തു.

Most Read: രാജ്യദ്രോഹകുറ്റം പുനർനിർവചിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE