ഇന്ത്യയില്‍ തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വര്‍ധനായാണ് ഇന്ന് ഇന്ധനവിലയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.13 രൂപയും ഡീസലിന് 77.82 രൂപയുമാണ് ഇന്നത്തെ വില.
ബിഹാര്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ കഴിഞ്ഞ രണ്ട് മാസത്തോളം ഇന്ധന വിലയിലെ വര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധന പുനരാരംഭിക്കുകയായിരുന്നു. ഒന്‍പത് ദിവസംകൊണ്ട് പെട്രോളിന് ഒരു രൂപ 24 പൈസയും ഡീസലിന് ഒരു രൂപ 88 പൈസയുമാണ് വര്‍ധിച്ചത്.
Entertainment News: ‘ഹിന്ദുഫോബിയാക്ക് അനുരാഗ് ബസു’;’ലുഡോ’യിലും മതവികാരം വൃണപ്പെട്ട് സംഘപരിവാർ